ബെംഗളൂരുവിൽ ഭക്ഷണ വിതരണക്കാരനായ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
വിദ്യാർഥികൾ മറ്റ് സംസ്ഥാനത്ത സ്കൂളുകളെ തേടിപ്പോകുന്ന അവസ്ഥയുണ്ടാകും. പദ്ധതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത് സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു. ......
സേവ്, സ്പെന്‍ഡ്, ബോറോ & ഏണ് ഇനിയെല്ലാം ഒരൊറ്റ അക്കൗണ്ടില്‍!
സൂപ്പര്‍ മണിയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ കോട്ടക് 811, ഉപഭോക്താക്കള്‍ക്കായി '3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട്' അവതരിപ്പിച്ചു. സേവിംഗ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, സൂപ്പര്‍ മണിയുമായി ചേര്‍ന്ന് സുരക്ഷിത ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക.
'കോര്‍ ഇന്ത്യ' എന്ന ലക്ഷ്യവുമായാണ് ഈ ഓഫര്‍ അവതരിപ്പിക്കുന്നത്. ......
കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ക്രൂരമായി പീഡിപ്പിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി.......
ചെങ്ങന്നൂർ: നീര് കാലം കഴിഞ്ഞ ഗജവീരൻ മലയാലപ്പുഴ രാജനെ ആനത്തറിയിൽ നിന്നും മാറ്റി പാർപ്പിച്ചു.
മദപ്പാടിൻ്റെ ലക്ഷണത്തെത്തുടർന്ന് തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ചികിത്സയിലായിരുന്നു ഗജരാജൻ.
ഡോക്ടർ ബിനു ഗോപിനാഥിൻ്റ നിർദ്ദേശത്തെത്തുടർന്നാണ് ഇന്നലെ രാവിലെ 8.30 ഓടെ ആനയെ
പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ, ആകാശ് എന്നിവരുടെ നേതൃത്വത്തിൽ
ത്തറിയിൽ നിന്നും അഴിച്ചു മാറ്റിയത്.
ശാന്തനായിരുന്ന ആന പാപ്പാന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ നടകളിലും തൊഴുതു വണങ്ങി.
കഴിഞ്ഞ ദിവസം ഡോ: ബിനു ഗോപിനാഥും സംഘവും സ്ഥലത്തെത്തി ആനയെ പരിശോധിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ആറാം ദിവസത്തെ എഴുന്നെള്ളിപ്പ് കഴിഞ്ഞ ഉടനെയാണ് ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഉടൻ തന്നെ പ്രധാന പാപ്പാൻ അമ്പലപ്പുഴ
ഗോപകുമാർ ദേവസ്വം അധികൃതരേയും ഡോക്ടറെയും വിവരം ധരിപ്പിച്ചു. ......
ചെങ്ങന്നൂർ: കാര്‍ ഷോറും ജീവനക്കാരന് അപകടത്തില്‍ മരിച്ചു.
കുറ്റൂർ, ഹ്യൂണ്ടായ് ഷോറൂം സര്‍വീസ് വിഭാഗം ഫ്ളോര്‍ ഇന്‍ ചാര്‍ജ് ആയ ഇടയാറന്മുള, പൊയ്കയിൽ അനന്ദു (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ ആയിരുന്നു സംഭവം.
ഷോറൂമില്‍ കാര്‍ പുറകിലേക്ക് എടുക്കുമ്പോഴാണ് അപകടമുണ്ടായത്.
അനന്ദുവിനെ ഭിത്തിയോട് ചേ
ർത്ത് ഇടിച്ചു
ഞ്ഞെരിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ
സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചന്ദ്രൻ പിള്ള - വത്സല ദമ്പതികളുടെ മകനാണ്.
ഭാര്യ. ......
പുലിയൂർ. നവംബർ ഒന്ന് നാല് അഞ്ച് ആറ് തിയതികളിലായി നടക്കുന്ന ചെങ്ങന്നൂർ ഉപജില്ല കലോത്സവത്തിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് ചടങ്ങ് പുലിയൂർ പഞ്ചായത്ത് പ്രസിഡന്റും കലോത്സവ സംഘാടക സമിതി ചെയർമാനുമായ എം ജി ശ്രീകുമാർ നിർവ്വഹിച്ചു. മേളയുടെ ജനറൽ കൺവീനറും പുലിയൂർ ഗവ.ഹയർസെക്കണ്ടറി പ്രധാന അധ്യാപികയുമായ സീന ദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേജ്&പന്തൽ കമ്മിറ്റി കൺവീനർ അനസ് എം അഷറഫ് ,
അധ്യാപക സംഘടന നേതാക്കളായ കെ എം ജോസഫ് മാത്യു ,ഇ ജോൺജേക്കബ്ബ്, കെ ബൈജു,വിജോയ് എസ് ജോസഫ് ,അശ്വിൻ ഗോപിനാഥ് ,നിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉപജില്ല കലോത്സവത്തിൽ ആറ് വേദികളിലായി 110 വിദ്യാലയങ്ങളില്‍ നിന്നുളള മൂവായിരത്തിൽ പരം മത്സരാർഥികൾ പങ്കെടുക്കും. ......
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ ജെഡിഎസ്സിന്റെ ആസ്ഥാനം ബംഗളുരുവാണ്. കർണാടകത്തിലാണ് ആ പാർട്ടിയ്ക്ക് ഏറെ സ്വാധീനമുള്ളത്.......
ദോഹ:ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുലർച്ചെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ
സ്വീകരണംനൽകി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃതി ലാണ്മുഖ്യമന്ത്രിയെ സ്വീകരിച്ചത്.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് IAS എന്നിവർക്കും സ്വീകരണംനൽകി.
മലയാളോത്സവം 2025 സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി.വി. ......